“വാൻഡെബീകിന്റെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ സന്തോഷവാൻ ആയിരിക്കില്ല” – ബ്രൂണൊ ഫെർണാണ്ടസ്

20210126 142647
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ഡെ ബീകിന് ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമാകാൻ ആയിട്ടില്ല. ഭൂരിഭാഗം മത്സരങ്ങളിലും ബെഞ്ചിലായുരുന്നു വാൻ ഡെ ബീകിന്റെ സ്ഥാനം. എന്നാൽ എഫ് എ കപ്പിൽ ലിവർപൂളിനെതിരെ ആദ്യ ഇലവനിൽ എത്തി നല്ല പ്രകടനം കാഴ്ചവെക്കാൻ വാൻ ഡെ ബീകിനായി. വാൻ ഡെ ബീകിന്റെ പ്രകടനത്തിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ് വാൻ ഡെ ബീകിന് അവസരം കിട്ടാത്തതിലും പ്രതികരിച്ചു.

വാൻ ഡെ ബീകിന്റെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ താൻ സന്തോഷവാൻ ആയിരിക്കില്ലായിരുന്നു എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. എന്നാൽ അതല്ല പ്രധാനം എന്നും ടീമിന് ഒരു സഹായം വേണ്ടപ്പോൾ കളത്തിൽ ഇറങ്ങി സഹായിക്കാൻ വാൻ ഡെ ബീകിനായി എന്നും അതാണ് പ്രധാനം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. വാൻ ഡെ ബീക് തന്റെ പൊസിഷനിൽ ആയിരുന്നു ഇറങ്ങിയത്‌. അവിടെ വാൻ ഡെ ബീക് നടത്തുന്ന നീക്കങ്ങളും പാസുകളും ഒക്കെ വളരെ നന്നായിരുന്നു എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ വലിയ സ്ക്വാഡ് ആണ്. ടീമിൽ മാറ്റം വരുത്തിയാലും വിജയിക്കാനുള്ള നല്ല സ്ക്വാഡ് ഉണ്ട്‌. ഇത് ടീമിന് വലിയ ഗുണം തന്നെ ചെയ്യുന്നുണ്ട് എന്നും പോർച്ചുഗീസ് മിഡ്ഫീൽഡർ പറഞ്ഞു.

Advertisement