“താൻ പൂർണ്ണ ആരോഗ്യവാൻ, സീസൺ പുനരാരംഭിക്കാൻ കാത്തിരിക്കുന്നു”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

താൻ പൂർണ്ണ ആരോഗ്യവാൻ ആണെന്നും സീസൺ പുനരാരംഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും യുവന്റസ് താരം ഡിബാല. യുവന്റസിൽ കൊറോണ ബാധിച്ചിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഡിബാല. നീണ്ട കാലം തന്നെ ഡിബാലയുടെ കൊറോണ നെഗറ്റീവ് ആകാൻ വേണ്ടിവന്നിരുന്നു. എന്നാൽ താൻ ഇപ്പോൾ സമ്പൂർണ്ണ ആരോഗ്യവാൻ ആണെന്ന് താരം പറഞ്ഞു.

ഇപ്പോൾ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. അടുത്ത ആഴ്ച യുവന്റസിന് സീസൺ തുടങ്ങുകയാണ്. ആദ്യ മത്സരത്തിൽ കോപ ഇറ്റാലിയ സെമിയിൽ എ സി മിലാനെ ആണ് യുവന്റസിന് നേരിടേണ്ടത്. ആ മത്സരത്തിന് മുമ്പ് മാച്ച്ഫിറ്റ്നെസ് നൂറ് ശതമാനം ആക്കൽ ആണ് ലക്ഷ്യം എന്നും ഡിബാല പറഞ്ഞു. ഫുട്ബോൾ കളിക്കൽ ആണ് സന്തോഷം എന്നും. ആ സന്തോഷം തിരിച്ചുവരികയാണ് എന്നത് ഏറെ ആശ്വാസം നൽകുന്നു എന്നും അർജന്റീനൻ താരം പറഞ്ഞു.