ഇറ്റാലിയൻ സീരി എയിൽ സമീപകാലത്തെ ഏറ്റവും മോശം തുടക്കത്തിന് പരിഹാരം കാണാൻ മികച്ച താരങ്ങളെ ടീമിൽ എത്തിക്കുന്ന പതിവ് തുടർന്ന് ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസ്. ഫിയരന്റീനയിൽ നിന്നു ഗോളടി വീരൻ യുവ സെർബിയൻ താരം ദുസാൻ വ്ലാഹോവിച്ചിനെ ടീമിൽ എത്തിച്ചതിനു പുറമെയാണ് ബുണ്ടസ് ലീഗയിൽ ബൊറൂസിയക്ക് ആയി മിന്നും പ്രകടനം തുടരുന്ന യുവ താരം ഡെന്നിസ് സക്കറിയയെ അവർ ടീമിൽ എത്തിച്ചത്.
ഉറുഗ്വേ താരം റോഡ്രിഗോ ബെന്റഗർ ടോട്ടൻഹാമിൽ പോയതിനു പകരം ആയി ആണ് മധ്യനിര താരം ആയ സക്കറിയയെ യുവന്റസ് ടീമിൽ എത്തിച്ചത്. ഏതാണ്ട് 6 മില്യൺ യൂറോക്ക് ആണ് 25 കാരൻ ആയ സക്കറിയയെ യുവന്റസ് ടീമിൽ എത്തിച്ചത്. 2026 വരെ താരം ഇറ്റാലിയൻ ടീമും ആയി കരാറിൽ ഏർപ്പെടും. മധ്യനിരയിൽ കഠിന അദ്ധ്വാനം ചെയ്യുന്ന സ്വിസ് താരം യുവന്റസിനു വലിയ മുതൽകൂട്ട് ആവും എന്നുറപ്പാണ്.