വാൻ ഡ ബീക്കിന്‌ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നു മോചനം, താരം ലോണിൽ എവർട്ടണലിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ലഭിക്കാതെ ബെഞ്ചിൽ തഴയപ്പെട്ട ഡച്ച് താരം ഡോണി വാൻ ഡ ബീക്കിന്‌ ഒടുവിൽ യുണൈറ്റഡിൽ നിന്നു താൽക്കാലിക മോചനം. ആറു മാസത്തെ വായ്പ അടിസ്‌ഥാനത്തിൽ ആവും മുൻ അയാക്‌സ് താരം എവർട്ടണിൽ എത്തുക.

ഇംഗ്ലീഷ് ഇതിഹാസം ഫ്രാങ്ക് ലംപാർഡ് എവർട്ടണിൽ പരിശീലകൻ ആയി എത്തിയത് ആണ് താരത്തെ ഇംഗ്ലീഷ് ക്ലബ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് സൂചന. സീസണിൽ മോശം ഫോമിൽ ഉള്ള എവർട്ടണിനു താരത്തിന്റെ സാന്നിധ്യം ഊർജ്ജം പകർന്നേക്കും. താരത്തിന്റെ മുഴുവൻ ശമ്പളവും വായ്പ അടിസ്ഥാനത്തിൽ ഉള്ള പണവും മുഴുവൻ വഹിച്ച് ആണ് എവർട്ടൺ വാൻ ഡ ബീക്കിനെ ടീമിൽ എത്തിക്കുന്നത്.