റൊണാൾഡോ ക്ഷണിച്ചത് കൊണ്ടല്ല യുവന്റസിലേക്ക് വന്നത് എന്ന് ഡി ലിറ്റ്

- Advertisement -

യുവന്റസ് സൈൻ ചെയ്ത യുവ സെന്റർ ബാക്ക് ഡി ലിറ്റ് ആദ്യമായി മാധ്യമങ്ങളെ കണ്ടു. താൻ യുവന്റസിലേക്ക് വന്നത് റൊണാൾഡോ ക്ഷണിച്ചത് കൊണ്ടല്ല എന്ന് ഡി ലിറ്റ് പറഞ്ഞു. യുവേഫ നാഷൺസ് ലീഗിന്റെ ഫൈനൽ കഴിഞ്ഞപ്പോൾ റൊണാൾഡോ തന്നെ യുവന്റസിലേക്ക് ക്ഷണിച്ചിരുന്നു. അത് തനിക്ക് വലിയ സന്തോഷം നൽകി. പക്ഷെ അത് അല്ല താൻ യുവന്റസിലേക്ക് വരാൻ കാരണം. ഡി ലിറ്റ് പറഞ്ഞു.

റൊണാൾഡോ ചോദിക്കുന്നതിനു മുമ്പ് തന്നെ താൻ യുവന്റസിലേക്ക് വരാൻ തീരുമാനിച്ചിരുന്നു എന്നും ഡി ലിറ്റ് പറഞ്ഞു. കഴിഞ്ഞ സീസണിൽ തനിക്ക് കുറേ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞെന്നും അത് പരിചയസമ്പത്തും ആത്മവിശ്വാസവും തന്നെന്നും ഡി ലിറ്റ് പറഞ്ഞു. യുവന്റസ് പരിശീലകൻ സാരിയുടെ സാന്നിദ്ധ്യം തന്നെ സ്വാധീനിച്ചെന്നും ഡി ലിറ്റ് പറഞ്ഞു. തനിക്ക് ഒരുപാട് ഇഷ്ടമുള്ള പരിശീലകനാണ് സാരി എന്ന് ഡി ലിറ്റ് പറഞ്ഞു.

യുവന്റസിൽ നാലാം നമ്പർ ജേഴ്സി ആകും ഡി ലിറ്റ് അണിയുക.

Advertisement