തുടർച്ചയായ 33ആം വീജയം, ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ സെമിയിൽ

ഇഗ സ്വിറ്റെക് തന്റെ അത്ഭുത പ്രകടനം തുടരുന്നു. അമേരിക്കയുടെ ജെസീക്ക പെഗുലയെ 6-3, 6-2 എന്ന സ്‌കോറിന് തോൽപ്പിച്ച് കൊണ്ട് ലോക ഒന്നാം നമ്പർ താരം കൂടിയായ ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനലിലേക്ക് കടന്നു. ഇഗ സ്വിറ്റെകിന്റെ തുടർച്ചയായി 33-ാം വിജയമാണ് ഇത്. 20കാരിയായ ഇഗ ഇന്നും പൂർണ്ണ ആധിപത്യത്തോടെയാണ് വിജയിച്ചത്.

ആദ്യ സെറ്റിൽ തുടക്കത്തിൽ 1-2ന് സ്വിറ്റക് പിറകിൽ പോയി എങ്കിലും പെട്ടെന്ന് തന്നെ തിരച്ചടിക്കാൻ പോളിഷ് താരത്തിനായി. 2020ൽ ഫ്രഞ്ച് ഓപ്പൺ നേടിയ സ്വിറ്റെക് തന്റെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണ് ഇത്തവണ റോളണ്ട് ഗാരോസിൽ ലക്ഷ്യമിടുന്നത്.
20220601 201538

റഷ്യയുടെ ലോക 20ാം നമ്പർ താരം ഡാരിയ കസത്കിനയെ ആകും സെമിയിൽ സ്വിറ്റെക് നേരിടുക. ബുധനാഴ്ച വെറോണിക്ക കുഡെർമെറ്റോവയെ 6-4, 7-6 (7) എന്ന സ്കോറിന് തോൽപ്പിച്ചാണ് കസത്കിന സെമിയിൽ എത്തിയത്