ഡാനിയേൽ ഡി റോസി റോമയിൽ തന്റെ കരാർ പുതുക്കും. 2027 വരെ നീണ്ടു നിൽക്കുന്ന കരാർ ഡി റോസി ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ജോസെ മൗറീനോ പോയപ്പോൾ താൽക്കാലിക പരിശീലകനായി എത്തിയ ഡി റോസി ഇതുവരെ റോമയെ മികച്ച രീതിയിലാണ് നയിച്ചത്.

ഡി റോസി റോമയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കുമ്പോൾ സീരി എ ടേബിളിൽ റോമ ഒമ്പതാം സ്ഥാനത്തായിരുന്നു, അവർ അവസാനം നല്ല പ്രകടനം നടത്തിൽ സീസണിൽ ആറാമതായി ഫിനിഷ് ചെയ്യാൻ ആയി.
അടുത്ത സീസണിൽ സ്ക്വാഡ് പുതുക്കി കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആയി പോരാടുകയാണ് റോമയുടെ ലക്ഷ്യം. അതിനായുള്ള അണിയറ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.














