ഡി ലിറ്റ് യുവന്റസിൽ തന്നെ തുടരും, 2026വരെയുള്ള കരാർ ഓഫർ ചെയ്ത് യുവന്റസ്

Delight 121158

യുവന്റസ് അവരുടെ യുവ സെന്റർ ബാക്കായ ഡി ലിറ്റിന് പുതിയ കരാർ നൽകും. ഡി ലിറ്റ് 2026വരെയുള്ള കരാർ ഉടൻ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കിയെല്ലിനി ക്ലബ് വിട്ടതും ബൊണൂചിക്ക് പ്രായം ആകുന്നതും കൊണ്ട് ഡി ലിറ്റിന് ആകും ഇനി യുവന്റസ് ഡിഫൻസിനെ നയിക്കാനുള്ള ഉത്തരവാദിത്വം. ഡി ലിറ്റിനായി ലിവർപൂൾ പോലുള്ള ക്ലബുകൾ ശ്രമിച്ചതും താരത്തിന്റെ കരാർ പെട്ടെന്ന് തന്നെ പുതുക്കാനുള്ള കാരണമാണ്.

ട്രാൻസ്ഫറോടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഡിഫൻഡറായാണ് അയാക്സിൽ നിന്ന് ഡിലിറ്റ് യുവന്റസിൽ എത്തിയത്. ഡിലിറ്റ് മികച്ചു നിന്നു എങ്കിലും അവസാന വർഷങ്ങളിലെ യുവന്റസിന്റെ പ്രകടനങ്ങൾ അത്ര നല്ലതായിരുന്നില്ല. 85 മില്യണാണ് ഡിലിറ്റിനായി യുവന്റസ് അന്ന് ചിലവാക്കിയത്. യുവന്റ്സിനായി നൂറിന് അടുത്ത് മത്സരങ്ങൾ ഇതിനകം 22കാരനായ ഡിലിറ്റ് കളിച്ചു കഴിഞ്ഞു.