ഡിബാലയും കിയല്ലിനിയും കണ്ണീരോടെ യുവന്റസിനോട് യാത്ര പറഞ്ഞു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ യുവന്റസിന്റെ സീസണിലെ അവസാന ഹോം മത്സരം രണ്ട് വലിയ താരങ്ങളുടെ വിടവാങ്ങൽ മത്സരമായി മാറി. ക്യാപ്റ്റൻ കിയെല്ലിനിയും ഡിബാലയും ആണ് യുവന്റസ് ആരാധകരോട് ഇന്നലെ യാത്ര പറഞ്ഞത്. രണ്ട് താരങ്ങളും ഇന്നലെ ലാസിയോക്ക് എതിരായ മത്സര ശേഷം കണ്ണീരോടെ ആണ് കളം വിട്ടത്. ആരാധകർ വലിയ സ്നേഹം നൽകിയാണ് ഇരുതാരങ്ങളെയും യാത്ര അയച്ചത്.
20220517 121844
17 വർഷത്തെ യുവന്റസ് കരിയറിനാണ് കിയെല്ലിനി അവസാനം കുറിക്കുന്നത്. വെറ്ററൻ താരം അമേരിക്കൻ ലീഗിലേക്ക് പോകും എന്നാണ് റിപ്പോർട്ട്. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.

ഡിബാല ക്ലബ് മാനേജ്മെന്റുമായി ധാരണയിൽ എത്താത്തത് കൊണ്ടാണ് ക്ലബ് വിടുന്നത്. താരത്തിന് കരാർ നൽകാത്തതിനാൽ ഇന്നലെ ക്ലബ് മാനേജ്മെന്റിനെതിരെ ആരാധകർ വലിയ പ്രതിഷേധം ഗ്യാലറിയിൽ നടത്തിയിരുന്നു. അവസാന കുറച്ചു വർഷങ്ങളായി യുവന്റസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു ഡിബാല. ഡിബാല ഇനി എങ്ങോട്ട് പോകും എന്ന് തീരുമാനിച്ചിട്ടില്ല.