ഇബ്രാഹിമോവിച് സൂപ്പർ ഏജന്റായേക്കും! റൈയോളയുടെ ഏജൻസിയുടെ ഭാഗമാകും

Germany V Mexico Group F 2018 Fifa World Cup Russia 2 1020x680

സ്വീഡിഷ് സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രഹിമോവിച് ഫുട്ബോൾ ലോകത്ത് തുടരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. മിലാനിൽ താരം തുടരുമോ അതോ ക്ലബ് വിടുമോ എന്നത് ഇനിയും ഇബ്ര തീരുമാനിച്ചിട്ടില്ല. ഇബ്രഹിമോവിച് ഫുട്ബോളിൽ നിന്ന് വിരമിക്കുക ആണെങ്കിൽ അദ്ദേഹം ഫുട്ബോൾ ലോകത്തെ സൂപ്പർ ഏജന്റായി മാറും എന്നാണ് വാർത്തകൾ വരുന്നത്. അന്തരിച്ച മിനോ റൈയോളയുടെ ഏജൻസിയുടെ ഭാഗമാകാൻ ഇബ്ര ചർച്ചകൾ നടത്തുന്നതായാണ് വിവരങ്ങൾ.

മിനോ റൈയോള പോയതോടെ മുഖം നഷ്ടപ്പെട്ട ഏജൻസിയുടെ മുഖമായി ഇബ്ര മാറിയേക്കും. ഇബ്രയുടെയും ഏജന്റായിരുന്നു റൈയോള. റൈയോള ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ഇബ്ര റൈയോളയുടെ ഏജൻസിയിൽ ചേരുന്നതുമായി സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇബ്ര ഫുട്ബോൾ താരമായി തുടരുക ആണെങ്കിൽ വിരമിക്കൽ പ്രഖ്യാപനം കഴിഞ്ഞ് ആകും അദ്ദേഹം സൂപ്പർ ഏജന്റാവുക. ഫുട്ബോൾ താരമെന്ന രീതിയിൽ ഇതിഹാസമായ ഇബ്ര ഏജന്റാകുമ്പോൾ അത് ഫുട്ബോൾ ലോകത്ത് തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം.