യുവന്റസിൽ ഡനിലോയ്ക്കും പരിക്ക്, ചെൽസിക്ക് എതിരെ ഉണ്ടാകില്ല

Danilo Juventus

യുവന്റസിൽ ഒരു താരത്തിന് കൂടെ പരിക്ക്. ലാസിയോയ്‌ക്കെതിരായ വിജയത്തിനിടയിൽ യുവന്റാ ഡിഫൻഡർ ഡനിലോ ആണ് പരിക്കേറ്റ് പുറത്തായത്‌. ഒരു 50-50 ചലഞ്ചിനിടയിൽ ബ്രസീലിയൻ ഡിഫൻഡർ ലാസിയോ താരം ഹൈസാജുമായി കൂട്ടിയിടിക്കുക ആയിരുന്നു. ഡാനിലോക്ക് പകരം കുലുസെവ്‌സ്‌കി യുവന്റസ് അന്ന് ഇറക്കുകയും ചെയ്തു. ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി നാളെ ലണ്ടനിലേക്ക് യുവന്റസ് പുറപ്പെടുമ്പോൾ ഡാനിലോ പ്ലേയിംഗ് സ്ക്വാഡിനൊപ്പം യാത്ര ചെയ്യില്ലെന്ന് ക്ലബ് സ്ഥിരീകരിച്ചു,

നാളെ വിജയിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ യുവന്റസിനാകും. ശനിയാഴ്ച വരുന്ന അറ്റലാന്റയ്‌ക്കെതിരെയുള്ള മത്സരത്തിലും താരം കളിക്കില്ല.ഡിബാല, ബെർണാഡെസ്കി, കിയിലിനി, ഡി സിഗ്ലിയോ, ആരോൺ റാംസെ എന്നിവരും പരിക്കേറ്റ് പുറത്താണ്.

Previous article“മാഞ്ചസ്റ്റർ യുണൈറ്റഡിനെ മെച്ചപ്പെടുത്തിയാണ് താൻ ക്ലബ് വിടുന്നത്” – ഒലെ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ സിദാൻ ഇല്ല