“മാഞ്ചസ്റ്റർ യുണൈറ്റഡിനെ മെച്ചപ്പെടുത്തിയാണ് താൻ ക്ലബ് വിടുന്നത്” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ താൻ പരിശീലകനായി വന്ന സമയത്ത് ഉള്ളതിനേക്കാൾ നല്ല നിലയിലാക്കി ആണ് താൻ ക്ലബ് വിടുന്നത് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ. ഈ സീസണിലെ മോശം ഫലങ്ങൾ കണക്കിലെടുത്ത് ഒലെയെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ തീരുമാനിച്ചിരുന്നു. താൻ ആഗ്രഹിച്ച ഫലങ്ങൾ ലഭിച്ചില്ല എന്നും അതുകൊണ്ട് തന്നെ ഇപ്പോൾ മാറിക്കൊടുക്കേണ്ട സമയമാണ് എന്ന് ഒലെ പറഞ്ഞു.

ഈ ക്ലബ് തനിക്ക് എല്ലാമാണ്. ഈ ക്ലബ് മുന്നോട്ട് പോകണം എന്നും ഈ ക്ലബ് കിരീടം നേടണം എന്നുമാണ് തന്റെ ആഗ്രഹം. ഒലെ പറഞ്ഞു. ഈ ടീമിന് വലിയ ഭാവി ഉണ്ട്. ഇപ്പോൾ കളിക്കുന്നതിനേക്കാൾ നന്നായി ഇവർക്ക് കളിക്കാൻ ആകും എന്ന് എല്ലാവർക്കും അറിയാം. ക്ലബിനെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ ആക്കണം എന്നായിരുന്നു തന്റെ ആഗ്രഹം. ഒലെ പറഞ്ഞു. ഇങ്ങനെ ഒരു അവസരം തന്നതിന് ക്ലബിനോട് നന്ദി പറയുന്നതായും ഒലെ പറഞ്ഞു.

Previous articleചഹാറും ഹര്‍ഷലും ടീമിന്റെ ബാറ്റിംഗിന് കരുത്തേകുന്നു – രോഹിത് ശര്‍മ്മ
Next articleയുവന്റസിൽ ഡനിലോയ്ക്കും പരിക്ക്, ചെൽസിക്ക് എതിരെ ഉണ്ടാകില്ല