മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ സിദാൻ ഇല്ല

ഒലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പകരമായി സിദാൻ എത്തില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് സിദാനെ സമീപിച്ചു എങ്കിലും അദ്ദേഹം യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് വരാൻ ഒരുക്കമല്ല എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സിദാന് ഇംഗ്ലണ്ടിലേക്ക് വരാൻ തന്നെ താല്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ മെയ് മാസം റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ അതിനു ശേഷം ആരെയും സിദാൻ പരിശീലിപ്പിച്ചിട്ടില്ല.

സിദാൻ ഇനി ഫ്രഞ്ച് ദേശീയ ടീമിനെയോ പി എസ് ജിയെയോ ആണ് പരിശീലിപ്പിക്കാ‌ൻ ആഗ്രഹിക്കുന്നത്. അതിനു പറ്റിയ അവസരം വരുന്നത് വരെ കാത്തിരിക്കാം എന്ന് സിദാൻ കരുതുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ താൽക്കാലിക പരിശീലകനെ കണ്ടെത്താൻ ആണ് സാധ്യത. ഈ സീസൺ കഴിഞ്ഞ ശേഷം ആകും ഭാവിയിലേക്ക് ഒരു പരിശീലകനെ യുണൈറ്റഡ് നോക്കുകയുള്ളൂ. പോചടീനോ, ടെൻ ഹാഗ്, റോഡ്ജസ് എന്നിവരാണ് ഇപ്പോൾ യുണൈറ്റഡ് പരിശീലകനാവാൻ സാധ്യത കൽപ്പിക്കപ്പെടുന്നവർ.

Previous articleയുവന്റസിൽ ഡനിലോയ്ക്കും പരിക്ക്, ചെൽസിക്ക് എതിരെ ഉണ്ടാകില്ല
Next articleവെങ്കിടേഷ് അയ്യര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കണം – രോഹിത് ശര്‍മ്മ