30 ശതമാനം ശമ്പളം കുറയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സമ്മതിച്ചു

കൊറോണ കാരണം ഫുട്ബോൾ ക്ലബുകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസരത്തിൽ സ്വന്തം ശമ്പളം കുറയ്ക്കാൻ തയ്യാറായിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ. തങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം ക്ലബിന് നൽകാൻ ആണ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ആണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.

താരങ്ങൾ എല്ലാം സംയുക്തമായി ഇത് അംഗീകരിക്കുക ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെ എല്ലാ പ്രീമിയർ ലീഗ് താരങ്ങളോടും 30 ശതമാനം ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പ്രീമിയർ ലീഗ് ക്ലബുകളും ഈ കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. ഈ ശമ്പളത്തിന്റെ വിഹിതം ഉപയോഗിച്ച് ക്ലബിലെ മറ്റു തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ആകും ക്ലബുകൾ ശ്രമിക്കുക.

Previous articleതാരങ്ങൾ എല്ലാം 30 ശതമാനം ശമ്പളം നൽകണം എന്ന് പ്രീമിയർ ലീഗ്
Next articleമാൽഡിനിയുടെ മകന്റെ കൊറോണ നെഗറ്റീവ് ആയി