തോൽവി തുടർന്ന് ഹൈദരാബാദ്, മുംബൈക്ക് ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ പരാജയം തുടർക്കഥയാക്കി ഹൈദരാബാദ് എഫ്സി. ഇന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. മുംബൈക്ക് വേണ്ടി മോഡു സൗഗു ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹൈദരാബാദിന്റെ ആശ്വാസ ഗോൾ നേടിയത് ബോബോയാണ്.

കളിയുടെ ആറാം മിനുട്ടിൽ തന്നെ മുംബൈ സിറ്റി ലീഡ് നേടിയിരുന്നു. ഈ സീസണിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഗോളടിക്കാൻ ഹൈദരാബാദിനായില്ല. രണ്ടാം പകുതിയിൽ മുംബൈ സിറ്റി പത്ത് പേരായി ചുരുങ്ങി. സാര്‍ത്ഥിക് ഗോലു ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങി. എന്നിട്ടും ഹൈദരാബാദിന് ഉണർന്ന് കളിക്കാനായില്ല. വൈകാതെ മോഡു സൗഗു രണ്ടാം ഗോളുമടിച്ചു. പിന്നിട് കളി അവസാനിക്കാനിരിക്കെയാണ് ബോബോയുടെ ഗോൾ പിറക്കുന്നത്. ഇന്നതെ ജയത്തോട് കൂടി മുംബൈ സിറ്റി 16 പോയന്റുമായി ടോപ്പ് ഫോറിലെത്തി. 5 പോയന്റുള്ള ഹൈദരാബാദ് ഐഎസ്എൽ പോയന്റ് നിലയിൽ അവസാനത്തിരികുന്നു.

 

Previous articleVAR വീണ്ടും തുണച്ചു, ലിവർപൂൾ കുതിപ്പ് തുടരുന്നു
Next articleമികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്