കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാളിന് വീണ്ടും ജയം, ലീഗിൽ ഒന്നാമത്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ഏകപക്ഷീയ വിജയം. ആര്യനെ നേരിട്ട ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഈസ്റ്റ് ബംഗാളിനായി കാസിം ഐദാര, അൽ ആമ്ന, റാൾട്ടെ എന്നിവർ ഇന്ന് സ്കോർ ചെയ്തു. റാൾട്ടെ ആണ് മാൻ ഓഫ് ദി മാച്ചായത്. മലയാളി താരം ജോബി ജസ്റ്റിനും ഇന്ന് ഈസ്റ്റ് ബംഗാളിനായി സ്റ്റാർട്ട് ചെയ്തിരുന്നു.

ഇന്നത്തെ ജയത്തോടെ നാലു മത്സരങ്ങളിൽ 10 പോയന്റുമായി ഈസ്റ്റ് ബംഗാൾ ലീഗിൽ ഒന്നാമതെത്തി. ബഗാനും 10 പോയന്റ് ഉണ്ടെങ്കിലും മെച്ചപ്പെട്ട ഗോൾഡിഫറൻസ് ഈസ്റ്റ് ബംഗാളിനെ ഒന്നാമത് എത്തിച്ചു.നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ ടോളി അഗ്രഗാമിയെയും, എഫ് സി ഐ റൈൻബോയേയും നേരിടും.

Advertisement