താരത്തിന്റെ മുഖത്ത് തുപ്പിയ സംഭവം, ഡഗ്ലസ് കോസ്റ്റയക്ക് എതിരെ യുവന്റസ് നടപടിയെടുക്കും

- Advertisement -

എതിർ താരത്തിന്റെ മുഖത്ത് ഡഗ്ലസ് കോസ്റ്റ തുപ്പിയ സംഭവത്തിൽ യുവന്റസ് ക്ലബ് ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റയ്ക്ക് എതിരെ നടപടിയെടുക്കും. കോസ്റ്റയ്ക്ക് മേൽ പിഴ ചുമത്തുമെന്ന് യുവന്റസ് പരിശീലകൻ അലെഗ്രി തന്നെയാണ് വ്യക്തമാക്കിയത്. കോസ്റ്റയുടെ പ്രവർത്തികളെ പരിശീലകൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

ഫൗൾ അല്ല എന്ത് ചെയ്താലും ഈ രീതിയിൽ അല്ല പ്രവർത്തിക്കേണ്ടത് എന്ന് അലഗ്രി പറഞ്ഞു. പ്രകോപനങ്ങളിൽ വീണ് പോകുന്ന നിലയിലേക്ക് താരങ്ങൾ അവരെ എത്തിക്കുന്നത് ശരിയല്ല. കോസ്റ്റയുടെ പെരുമാറ്റം ജയത്തിന്റെ തിളക്കം തന്നെ കുറച്ചെന്നും അലെഗ്രി പറഞ്ഞു. സസുവോള താരം ഡി ഫ്രാൻസിസ്കോയുടെ മുഖത്താണ് കോസ്റ്റ തുപ്പിയത്.

കോസ്റ്റയെ ഡി ഫ്രാൻസിസ്കോ ഫൗൾ ചെയ്തതാണ് ബ്രസീലിയൻ താരത്തെ പ്രകോപിപിച്ചത്. തിരിച്ച് ഫൗൾ ചെയ്ത് മഞ്ഞകാർഡ് വാങ്ങിച്ചതിന് ശേഷമായിരുന്നു കോസ്റ്റ താരത്തിന്റെ മുഖത്ത് തുപ്പിയത്. തുപ്പുന്നതിന് മുമ്പ് കോസ്റ്റ എൽബോ വെക്കുകയും ഒപ്പം ഹെഡ് ബട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

യുവന്റസിന്റെ പിഴക്കൊപ്പം താരത്തെ അഞ്ചിൽ അധികം മത്സരങ്ങളിൽ ഇറ്റാലിയൻ എഫ് എ വിലക്കാനും സാധ്യതയുണ്ട്.

Advertisement