കൊറോണ വൈറസ് ഭീഷണി: ഇറ്റാലിയൻ ലീഗിൽ മത്സരങ്ങൾ മാറ്റിവെച്ചു

- Advertisement -

ലോകത്തെ പിടിച്ചു കുലുക്കുന്ന കൊറോണ വൈറസ് ഭീക്ഷണി യൂറോപ്യൻ ഫുട്ബോളിലും പടരുന്നു. ഇറ്റലിയിൽ സീരി എ മത്സരങ്ങൾ മാറ്റി വെച്ചു. ഇറ്റാലിയൻ കിരീടപ്പോരാട്ടത്തിലെ നിർണായക മത്സരമായ യുവന്റസ്- ഇന്റർ മിലാൻ മത്സരവും മാറ്റിവെച്ചു.

യുവന്റസ് – ഇന്റർ മത്സരങ്ങൾക്ക് പുറമേ എസി മിലാൻ – ജെനോവ, പാർമ – സ്പാൽ, ഉദിനെസ് -ഫിയൊരെന്റീന , ബ്രെഷ്യ- സാസുവോളോ മത്സരങ്ങളും മാറ്റിവെച്ചു. ഇറ്റലിയിൽ സ്‌കൂൾ കോളേജുകൾ എല്ലാം അടച്ചു വലിയ മുന്നൊരുക്കം ആണ് കൊറോണ പകരുന്നത് തടയാൻ അധികൃതർ സ്വീകരിക്കുന്നത്. ഇറ്റലിക്ക് പുറമേ യൂറോപ്പിലെ പല രാജ്യങ്ങളിലും കൊറോണ വൈറസ് ഭീതി പടർത്തുന്നുണ്ട്.

Advertisement