ഐസിഐസിഐ ബാങ്കിനെ 30 റണ്‍സില്‍ എറിഞ്ഞിട്ട് ഇന്‍ഫോസിസ്, ജയം 5.2 ഓവറില്‍

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ സെമിയില്‍ കടന്ന് ഇന്‍ഫോസിസ്. ഇന്ന് അതിവേഗം അവസാനിച്ച മത്സരത്തില്‍ ഇന്‍ഫോസിസ് എതിരാളികളായ ഐസിഐസിഐ ബാങ്കിനെ 10.1 ഓവറില്‍ 30 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 5.2 ഓവറില്‍ വിജയികള്‍ മറികടന്നു.

ഐസിഐസിയുടെ നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ആരും തന്നെ ആറ് റണ്‍സിന് മേലെ സ്കോര്‍ ചെയ്തതുമില്ല. 10 റണ്‍സ് എക്സ്ട്രാസ് ഇനത്തില്‍ നേടിയതാണ് ടീമിന്റെ ടോപ് സ്കോര്‍. ഇന്‍ഫോസിസിനായി വെങ്കട് പ്രശാന്ത്, ശ്രീകാന്ത് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വിജയ് രണ്ട് വിക്കറ്റും നേടി.

ചേസിംഗിനിറങ്ങിയ ഇന്‍ഫിയ്ക്കായി 13 റണ്‍സുമായി വിനോദ് കുമാര്‍ ടോപ് സ്കോറര്‍ ആയി. അനൂബ് 9 റണ്‍സ് നേടി. ഐസിഐസിഐയ്ക്കായി ബിഎസ് അരുണ്‍ രണ്ട് വിക്കറ്റ് നേടി.

Advertisement