ഐബിഎസിന് 9 റണ്‍സ് വിജയം, പരാജയപ്പെടുത്തിയത് ഇന്‍ഫോബ്ലോക്സിനെ

ടിപിഎല്‍ 2020ല്‍ 9 റണ്‍സ് വിജയവുമായി ഐബിഎസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐബിഎസ് 60 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അനുല്‍ 25 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ദീപക് കുമാര്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്‍ഫോബ്ലോക്സിന് വേണ്ടി അനീഷ് മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഇന്‍ഫോബ്ലോക്സിനായി പൊരുതി നോക്കിയത് 15 റണ്‍സുമായി സുമേഷ് ആയിരുന്നു. ശ്രീറാം 9 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് ഇന്‍ഫോബ്ലോക്സ് നേടിയത്. 11 റണ്‍സ് എക്സ്ട്രാസ് ഇനത്തില്‍ ടീമിന് ലഭിച്ചു. ഐബിഎസ് ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്താന്‍ ഇന്‍ഫോബ്ലോക്സ് കഷ്ടപ്പെട്ടപ്പോള്‍ ടാര്‍സന്‍ മൂന്നും കൃഷ്ണന്‍ ഉണ്ണി രണ്ടും വിക്കറ്റ് ഐബിഎസിനായി നേടി.