രണ്ടാമതും കൊറിനി ബ്രെഷയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്

- Advertisement -

ഇറ്റാലിയൻ ക്ലബായ‌ ബ്രെഷ തങ്ങളുടെ പരിശീലകനായ കൊറീനിയെ രണ്ടാമതും പുറത്താക്കി. നേരത്തെ നവംബർ ആദ്യ വാരം കൊറീനിയെ പുറത്താക്കിയിരുന്നു എങ്കിലും പകരക്കാരനായി എത്തിയ ഫാബിയോ ഗ്രോസോയുടെ കീഴിലെ ക്ലബിന്റെ പ്രകടനം വളരെ മോശമായത് കൊണ്ട് കൊറീനിയെ വീണ്ടും ബ്രെഷ പരിശീലകനായി എത്തിക്കുകയായിരുന്നു. രണ്ടാം വരവിലും കൊറിനി പരാജയമായതോടെയാണ് പുതിയ പുറത്താക്കാൽ.

പകരക്കാരനായ ഡിയേഗോ ലോപസ് ചുമതലയേറ്റു കഴിഞ്ഞു. ഉറുഗ്വേ സ്വേദേശിയായ ലോപസ് അവസാനമായി ഉറുഗ്വേ ക്ലബായ പെനറോളിനെ ആയിരുന്നു പരിശീലിപ്പിച്ചത്. മുമ്പ് ഇറ്റാലിയ ക്ലബുകളായ പലേർമൊ, ബൊളൊഗ്ന എന്നീ ക്ലബുകളെ ലോപസ് പരിശീലിപ്പിച്ചിട്ടുണ്ട്. ബ്രെഷ ഇപ്പോൾ സീരി എയിൽ 19ആം സ്ഥാനത്താണ് ഉള്ളത്.

Advertisement