കേരളം തിരിച്ചടിക്കുന്നു, രഞ്ജി ട്രോഫിയിൽ വിദർഭക്കെതിരെ മികച്ച സ്കോർ

- Advertisement -

വിദർഭക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റൺസിന് മറുപടിയായി രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം 3 വിക്കറ്റിന് 191 റൺസ് എന്ന ശക്തമായ നിലയിലാണ്. നിലവിൽ വിദർഭക്ക് മത്സരത്തിൽ 135 റൺസിന്റെ ലീഡ് ആണ് ഉള്ളത്.

30 റൺസുമായി സച്ചിൻ ബേബിയും 17 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. 81 റൺസ് എടുത്ത വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദീന്റെ പ്രകടനമാണ് രണ്ടാം ദിനം മികച്ച സ്കോർ കണ്ടെത്താൻ കേരളത്തെ സഹായിച്ചത്. അസ്ഹറുദ്ധീന് പുറമെ 30 റൺസ് എടുത്ത ജലജ സക്‌സേനയുടെയും 19 റൺസ് എടുത്ത രോഹൻ പ്രേമിന്റെയും വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

നേരത്തെ നിധീഷ് എം.ഡിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ പിൻബലത്തിൽ കേരളം വിദർഭയെ 326 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു.

Advertisement