423 ദിവസങ്ങൾക്ക് ശേഷം മിലാൻ ഫുൾ ബാക്ക് തിരിച്ചെത്തി

Jyotish

423 ദിവസങ്ങൾക്ക് ശേഷം മിലാൻ ഫുൾ ബാക്ക് ആൻഡ്രിയ കോണ്ടി തിരിച്ചെത്തി. തുടർച്ചയായ പരിക്കുകൾ തുടർന്നാണ് താരത്തിന് ഇത്രയും നീണ്ട കാലം പുറത്തിരിക്കേണ്ടി വന്നത്. September 2017. മുതൽ യുവതാരം ടീമിന് പുറത്താണ്.

ഇരുപത്തി നാല് കാരനായ കോണ്ടി മുൻപ് അറ്റ്ലാന്റായുടെ താരമായിരുന്നു. ചീവോയ്ക്ക് എതിരായ യൂത്ത് ടീമിന്റെ മത്സരത്തിലാണ് താരം തിരിച്ചെത്തിയത്. ഇസ്രയേലിനെതിരായ ഇറ്റലിയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമുള്ള കൊണ്ടിയുടെ ആദ്യ മത്സരമാണിത്.