ടി20 പരമ്പരയിലും ഇന്ത്യ തന്നെ ഫേവറൈറ്റ്സ്: കാര്‍ലോസ് ബ്രാത്‍വൈറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റിലും ഏകദിനത്തിലുമെന്നത് പോലെ ടി20യിലും ഇന്ത്യ തന്നെയാണ് വിജയിക്കുവാന്‍ സാധ്യതയുള്ള ടീമെന്ന് തുറന്ന് സമ്മതിച്ച് വിന്‍ഡീസ് ടി20 നായകന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. 7 തവണ ടി20കളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 5-2നു വിന്‍ഡീസ് ആണ് മുന്നിലെങ്കിലും ഇന്ത്യയുടെ ഹോം ഗ്രൗണ്ടില്‍ അവരെ കീഴ്പ്പെടുത്തു പ്രയാസകരമാണെന്നാണ് ബ്രാ‍ത്‍വൈറ്റ് അഭിപ്രായപ്പെട്ടത്.

ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകള്‍ ഇന്ത്യന്‍ ടീമിന്റെ ടി20 സമീപനത്തെ തന്നെ മാറ്റി മറിച്ചിട്ടുണ്ടെന്നും ബ്രാത്‍വൈറ്റ് അഭിപ്രായപ്പെട്ടു. പൊതുവേ ടി20യില്‍ വിന്‍ഡീസ് അണ്ടര്‍ഡോഗുകളാണെന്ന് പറയാറില്ലെങ്കിലും ഈ പരമ്പരയില്‍ താന്‍ അത്തരത്തിലൊരു ലേബല്‍ സ്വയം ചാര്‍ത്തുമെന്നും കാര്‍ലോസ് അഭിപ്രായപ്പെട്ടു.