സിംബാബ്‍വേ 282 റണ്‍സിനു ഓള്‍ഔട്ട്, തൈജുലിനു ആറ് വിക്കറ്റ്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ 282 റണ്‍സിനു ഓള്‍ഔട്ട് ആയി സിംബാബ്‍വേ. ഒന്നാം ദിവസം 236/5 എന്ന നിലയില്‍ അവസാനിപ്പിച്ച ശേഷം രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്‍വേയ്ക്ക് 46 റണ്‍സ് കൂടിയെ നേടാനായുള്ളു. 63 റണ്‍സുമായി പീറ്റര്‍ മൂര്‍ പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ദിവസം വീണ 4 വിക്കറ്റും വീഴ്ത്തിയത് തൈജുള്‍ ഇസ്ലാമായിരുന്നു.

റെഗിസ് ചകാബ്‍വ 28 റണ്‍സ് നേടി പുറത്താക്കി. ഇന്നിംഗ്സിലെ തന്റെ വിക്കറ്റ് നേട്ടം ആറാക്കിയ തൈജുള്‍ ഇസ്ലാം ആണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 1 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സാണ് നേടിയത്.