ഇന്റർ മിലാനിൽ നിന്ന് ഒരൊറ്റ സീസൺ കൊണ്ട് തന്നെ കൊണ്ടേ പുറത്താകാൻ സാധ്യത. ടീമിനെ ഇത്തവണ ഒരുപാട് മുന്നോട്ട് കൊണ്ടു പോകാൻ കോണ്ടെയ്ക്ക് ആയെങ്കിലും ബോർഡുമായുള്ള പ്രശ്നങ്ങളാണ് കോണ്ടെയെ ക്ലബിൽ നിന്ന് അകറ്റുന്നത്. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ താൻ ക്ലബ് വിടുമെന്ന് കോണ്ടെ തന്നെ സൂചന ബൽകിയിരുന്നു.
തന്നിൽ സന്തോഷവാൻ അല്ലാ എങ്കിൽ രാജിവെക്കാൻ താൻ തയ്യാറാണെന്ന് ഇന്റർ മിലാൻ പരിശീലകൻ കോണ്ടെ നേരത്തെ തന്നെ പറഞ്ഞിരുന്നു. മൂന്ന് വർഷത്തെ കരാറിലാണ് കോണ്ടെ ക്ലബിൽ എത്തിയത് എന്നാൽ കോണ്ടെയുടെ പല ആവശ്യങ്ങളും ക്ലബ് അംഗീകരിക്കാത്തത് അദ്ദേഹത്തെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഇന്റർ മിലാനെ സീരി എയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാനും യൂറോപ്പയിൽ റണ്ണേഴ്സ് അപ്പാക്കാനും കോണ്ടെയ്ക്ക് ആയിരുന്നു. മികച്ച അറ്റാക്കിങ് ഫുട്ബോൾ കളിക്കുന്ന ടീമായി ഇന്ററിനെ മാറ്റാനും കോണ്ടെയ്ക്ക് ആയിരുന്നു. കോണ്ടെ ക്ലബ് വിടുകയാണെങ്കിൽ മുൻ യുവന്റസ് പരിശീലകൻ അലെഗ്രി ഇന്ററിന്റെ ചുമതലയേറ്റേക്കും.