“ക്യാപ്റ്റൻ എന്ന നിലയിൽ താൻ മികച്ചതാണെന്ന് തെളിയിക്കാൻ വിരാട് കോഹ്‌ലി ലോകകപ്പ് ജയിക്കണം”

- Advertisement -

ക്യാപ്റ്റൻ എന്ന നിലയിൽ താൻ മികച്ചതാണെന്ന് തെളിയിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ലോകകപ്പ് ജയിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2019ലെ ലോകകപ്പിൽ ഇന്ത്യ തോൽക്കാൻ കാരണം ഒരു മികച്ച നാലാം നമ്പർ ബാറ്റ്സ്മാൻ ഇല്ലാത്തത് ആണെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ ഒരു ഐ.സി.സി കിരീടം ഇതുവരെ സ്വന്തമാക്കിയിട്ടില്ല.

ഏഷ്യ കപ്പ് കിരീടം നേടുന്നത് മികച്ച കാര്യമാണെന്നും എന്നാൽ ഒരു ക്യാപ്റ്റനെ നിർവചിക്കുന്നത് ലോകകപ്പുകൾ ജയിക്കുമ്പോഴാണെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ടോപ് 3 ബാറ്റ്സ്മാൻമാർ വളരെ മികച്ചവർ ആയിരുന്നെന്നും എന്നാൽ ഇന്ത്യയുടെ നാലും അഞ്ചും നമ്പറിലുള്ള ബാറ്റ്സ്മാൻമാർക്ക് ദീർഘ ഇന്നിങ്‌സുകൾ കളിക്കാൻ കഴിഞ്ഞില്ലെന്നും ഗാവസ്‌കർ പറഞ്ഞു.

Advertisement