ഇന്റർ മിലാൻ ആണ് തന്റെ കോച്ചിംഗ് കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളി എന്ന് അന്റോണിയോ കോണ്ടെ. ഇന്റർ മിലാൻ പരിശീലകനാകേണ്ട എന്ന് പലരും തന്നോട് പറഞ്ഞിരുന്നു. പക്ഷെ തനിക്ക് വെല്ലുവിളികൾ ഇഷ്ടമാണ്. ഇന്റർ മിലാൻ പരിശീലകൻ എന്ന വെല്ലുവിളി താൻ ആസ്വദിക്കുകയാണ് എന്നും കോണ്ടെ പറഞ്ഞു.
ഇറ്റലിയിൽ യുവന്റസ് അവസാന വർഷങ്ങളായി ഒരുപാട് മുന്നിൽ ആണ്. അവർക്ക് ഒപ്പം എത്താൻ എളുപ്പമല്ല. എങ്കിലും ഒന്നര വർഷം കൊണ്ട് അവരോട് പൊരുതാൻ ഇന്ററിനായി. കഴിഞ്ഞ തവണ ലീഗിൽ റണ്ണേഴ്സ് അപ്പാകാനും യൂറോപ്പ ഫൈനലിൽ എത്താനും ആയി. കോണ്ടെ പറയുന്നു. ഇപ്പോഴത്തെ ഇന്റർ മിലാൻ മികച്ച ബാലൻസ് ഉള്ള ടീമാണെന്നും കോണ്ടെ പറഞ്ഞു. താം ഭാവിയിൽ ഇറ്റലിയുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ഇഷ്ടപ്പെടുന്നതായും കൊണ്ടെ പറഞ്ഞു.