യുവന്റസിന് ലീഗ് കിരീടം നേടാൻ ഇനിയും ആകും എന്ന് പിർലോ

Juventus Boss Andrea Pirlo
- Advertisement -

സീരി എ കിരീട പോരാട്ടത്തിൽ ഒരുപാട് പിറകിലാണ് യുവന്റസ് എങ്കിലും ഇപ്പോഴും തന്റെ ക്ലബിന് കിരീടം നേടാൻ ആകും എന്ന് പരിശീലകൻ പിർലോ പറയുന്നു. ഇപ്പോഴും കിരീടം യുവന്റസിന് എത്തുന്ന ദൂരത്തിൽ തന്നെയാണ് എന്ന് പിർലോ പറയുന്നു. ഇപ്പോൾ ലീഗിൽ ഇന്റർ മിലാനേക്കാൾ എട്ട് പോയിന്റ് പിറകിലാണ് യുവന്റസ് ഉള്ളത്. എസി മിലാനും യുവന്റസിന് മുന്നിൽ ഉണ്ട്.

എന്നാൽ ഒരു മത്സരം കുറവാണ് യുവന്റസ് കളിച്ചത്. യുവന്റസ് എന്നും കിരീടമാണ് ലക്ഷ്യം വെക്കുന്നത് എന്നും അവസാനം വരെ പൊരുതും എന്നും പിർലോ പറഞ്ഞു. അവസാന 9 സീസണുകളിലും സീരി എ കിരീടം യുവന്റസ് ആയിരുന്നു സ്വന്തമാക്കിയിരുന്നത്‌‌. കിരീടം നേടിയില്ല എങ്കിൽ പിർലോക്ക് തന്റെ ജോലി തന്നെ പോകാൻ സാധ്യതയുണ്ട്.

Advertisement