ഇന്റർ മിലാനെ സീരി എ ചാമ്പ്യന്മാരാക്കിയ പരിശീലകൻ കോണ്ടെ ഇന്റർ മിലാനൊപ്പം തുടർന്നേക്കില്ല. കോണ്ടെയും മനേജ്മെന്റും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ഇന്റർ മിലാൻ അവരുടെ താരങ്ങളെ വിൽക്കാൻ ശ്രമിക്കുന്നതാണ് കോണ്ടെയെ പ്രകോപ്പിപ്പിക്കുന്നത്.
80 മില്യൺ എങ്കിലും താരങ്ങളെ വിറ്റ് ഉണ്ടാക്കിയില്ല എങ്കിൽ ക്ലബ് വലിയ നഷ്ടത്തിലേക്ക് പോകും എന്ന് ഇന്റർ മിലാൻ മാനേജ്മെന്റ് പറയുന്നു. എന്നാൽ ഒരു വിജയ ടീമിനെ നശിപ്പിക്കുന്നത് ശരിയല്ല എന്നാണ് കോണ്ടെയുടെ പക്ഷം. അതുകൊണ്ട് തന്നെ ആരെയും വിൽക്കുന്നതിനെ കോണ്ടെ അംഗീകരിക്കില്ല. ടീമിന്റെ ബാലൻസ് തകർക്കുക ആണെങ്കിൽ താൻ ക്ലബ് വിടും എന്നും കൊണ്ടെ മാനേജ്മെന്റിനോട് പറഞ്ഞിരിക്കുകയാണ്.rl