ഇറ്റലിയിലെ വമ്പന്മാരായ ഇന്റർ മിലാനെ സ്വന്തമാക്കാൻ ആലിബാബ ഗ്രൂപ്പ് ഒരുങ്ങുന്നു. ആലിബാബ ചീഫും ചൈനയിലെ ഏറ്റവും വലിയ പണക്കാരന്മാരിലൊരാളുമായ ജാക്ക് മാ ഇന്റർ മിലാനിൽ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് ഇറ്റലിയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ററിന്റെ മുപ്പത്തിയൊന്നു ശതമാനം ഓഹരികൾ എറിക്ക് തോഹീറിന്റെ കയ്യിലാണ്.
ഇൻഡോനേഷ്യൻ ബിസിനസ് മാണിത് നിന്നും ജാക്ക് മാ ഇത് സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. നൂറ്റി അൻപത് മില്യൺ യൂറോ നൽകിയാകും തോഹീറിന്റെ ഷെയറുകൾ മാ സ്വന്തമാക്കുക. നിലവിൽ ഭൂരിപക്ഷം ഷെയറുകൾ സണ്ണിങ് ഗ്രൂപ്പിന്റെ കയ്യിലാണ്. ജാക്ക് മായുടെ വരവോടുകൂടി ഇന്റർ മിലൻറെ ഓണർഷിപ്പ് ഘടന മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.