യുവന്റസ് ക്യാപ്റ്റൻ കെല്ലിനി പരിക്കിൽ നിന്ന് തിരികെ എത്തി. പരിക്ക് കാരണം പ്രീസീസണിൽ പങ്കെടുക്കാൻ കെല്ലിനിക്ക് ആയിരുന്നു. താരം കഴിഞ്ഞ ദിവസം മുതൽ ട്രെയിനിങ് ആരംഭിച്ചു. സീസൺ ആരംഭിക്കുന്നതോടെ കെല്ലിനി പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിങ്ങിനിടെ കാഫിനേറ്റ പരിക്കാണ് കെല്ലിനിക്ക് പ്രശ്നമായിരുന്നത്.
രണ്ടാഴ്ചയിലധികം വിശ്രമിച്ചാണ് ഇപ്പോൾ കെല്ലിനി പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്. സാരി പരിശീലകനായ ശേഷം ഇതുവർവ് കെല്ലിനി യുവന്റസിനായി കളിക്കാൻ ഇറങ്ങിയിട്ടില്ല. പുതിയ സൈനിംഗായ ഡി ലിറ്റും കെല്ലിനിയും തമ്മിലുള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് കാണാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.