പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല എന്ന് ഒലെയുടെ ഉറപ്പ്!!

പോൾ പോഗ്ബ ഈ സീസണിൽ ക്ലബ് വിടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയുടെ ഉറപ്പ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ മത്സരത്തിൽ പോഗ്ബ ഉണ്ടായിരുന്നില്ല. ഇത് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത് കൊണ്ടാണ് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പോഗ്ബ ഈ സീസണിൽ ക്ലബ് വിടില്ല എന്ന് തനിക്ക് ഉറപ്പ് ഉണ്ടെന്ന് ഒലെ പറഞ്ഞു.

പോഗ്ബയ്ക്ക് ചെറിയ പരിക്ക് ഉണ്ട് അതാണ് പോഗ്ബ ഇന്നലെ കളിക്കാതിരുന്നത് എന്ന് ഒലെ വ്യക്തമാക്കി. സീസൺ ആരംഭിക്കാൻ ആയതിനാൽ ഇപ്പോൾ പോഗ്ബയെ പരിക്കും വെച്ച് കളിപ്പിക്കുന്ന ശരിയാകില്ല. അതാണ് വിശ്രമം നൽകിയത് ഒലെ പറഞ്ഞു. പോഗ്ബ ചെൽസിക്ക് എതിരായ ലീഗിലെ ആദ്യ മത്സരത്തിൽ ഇറങ്ങും എന്നും ഒലെ പറഞ്ഞു.