ആൽവസിന് പിന്നാലെ ഹുവാൻഫ്രാനും സാവോ പോളോയിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ അത്ലറ്റികോ ഡിഫൻഡർ ഹുവാൻഫ്രാൻ ഇനി സാവോ പോളോയിൽ. ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവസ് ക്ലബ്ബിൽ ചേരുന്നതിന് പിന്നാലെയാണ്‌ ഹുവാൻഫ്രാനും എത്തുന്ന വിവരം ക്ലബ്ബ് സ്ഥിതീകരിച്ചത്. അത്ലറ്റിക്കോയുമായുള്ള കരാർ ജൂണ് അവസാനത്തോടെ അവസാനിച്ച താരം ഫ്രീ ട്രാൻസ്ഫറിൽ ആണ് ബ്രസീലിയൻ ക്ലബ്ബിൽ എത്തുന്നത്.

34 വയസുകാരനായ താരം റൈറ്റ് ബാക്ക് പൊസിഷനിൽ ആണ് കളിക്കുന്നത്. 2011 മുതൽ 2019 വരെ അത്ലറ്റികോ ഡിഫൻസിൽ അഭിവാജ്യ ഘടകമായിരുന്നു താരം. 2006 മുതൽ 2011 വരെ ഒസാസുനയിലും താരം കളിച്ചു. റയൽ മാഡ്രിഡ് യൂത്ത് ടീം വഴി വളർന്ന താരം 2004 മുതൽ 2006 വരെ റയൽ സീനിയർ ടീമിന്റെയും ഭാഗമായിരുന്നു. 2012 മുതൽ സ്പാനിഷ് ദേശീയ ടീമിലും കളിക്കുന്ന താരം 2014 ലോകകപ്പിലും, 2016 യൂറോ കപ്പിലും സ്‌പെയിൻ ടീമിൽ അംഗമായിരുന്നു.