“നെയ്മർ കോപ കളിക്കാതിരിക്കാൻ ബ്രസീലിയൻ ആരാധകർ ആഗ്രഹിച്ചു”

- Advertisement -

സൂപ്പർ താരം നെയ്മർ ബ്രസിലിന് വേണ്ടി കോപ അമേരിക്ക കളിക്കാതിരിക്കാൻ ബ്രസീലിയൻ ആരാധകർ ആഗ്രഹിച്ചിരുന്നെന്ന വിവാദ പരാമർശവുമായി ബ്രസീലിയൻ താരം രംഗത്ത്. വെറ്ററൻ ബ്രസീലിയൻ ഡിഫന്ററായ ഹിൽട്ടൺ ആണ് ഈ ആരോപണം ഉന്നയിച്ചത്. സന്നാഹമത്സരത്തിനിടെ പരിക്കേറ്റ് താരം ദേശീയ ടീം വിട്ടതിൽ ബ്രസീലിയൻ ആരാധകർ സന്തോഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെയ്മർ ടീമിൽ നിന്നും പരിക്ക് കാരണം പുറത്ത് പോയെങ്കികും മികച്ച പ്രകടനവുമായി ടിറ്റെയും സംഘവും കോപ അമേരിക്ക ഉയർത്തിയിരുന്നു. ഫ്രഞ്ച് ക്ലബ്ബായ മോണ്ട്പെല്ലിയെറിന്റെ താരമാണ് സെന്റർ ബാക്കായ ഹിൽട്ടൺ. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിയുടെ താരമാണ് നെയ്മർ. നെയ്മർ ലീഗ് വണ്ണ് വിടാൻ തീരുമാനിച്ചതിലുള്ള വിഷമവും ഹിൽട്ടൺ മറച്ച് വെച്ചില്ല.

Advertisement