യുവന്റസ് വിട്ടത് തന്റെ തെറ്റെന്ന് ബൊണുചി

<> on August 2, 2018 in Turin, Italy.
- Advertisement -

കഴിഞ്ഞ സീസൺ അവസാനം യുവന്റസ് വിട്ടത് തന്റെ പിഴവ് ആണെന്ന് ഇറ്റാലിയൻ ഡിഫൻഡർ ബൊണൂചി. കഴിഞ്ഞ സീസണിൽ എ സി മിലാനിലേക്ക് പോയിരുന്ന ബൊണൂചി ഈ വർഷം തിരിച്ച് യുവന്റസിലേക്ക് എത്തിയിരുന്നു. 2016-17 സീസണിലെ അവസാന മാസങ്ങളിൽ താൻ കടന്നു പോയ പ്രശ്നങ്ങളാണ് താൻ ക്ലബ് വിടാനുള്ള കാരണമെന്ന് ബൊണൂചി പറഞ്ഞു. രോഷം കൊണ്ട് എടുത്ത തീരുമാനം ആയിരുന്നു അത് എന്നും തെറ്റായിരുന്നു എന്നും ബൊണൂചി പറഞ്ഞു.

തന്റെ കരിയറിനും വ്യക്തി ജീവിതത്തിനും ആ മാറ്റം മോശമായി പരിണമിച്ചു. നല്ലാ ആരാധകരെയും സുഹൃത്തുക്കളെയും തനിക്ക് നഷ്ടമായി. ബൊണൂചി പറഞ്ഞു. യുവന്റസ് തന്നെ തിരിച്ച് എടുത്തതിൽ സന്തോഷമുണ്ട് എന്നും, ഒരിക്കലും ഞാൻ ക്ലബ് വിട്ടിരുന്നില്ല എന്ന തരത്തിലായിരുന്നു ക്ലബിന്റെയും സഹതാരങ്ങളുടെയും പെരുമാറ്റം എന്നും ബൊണൂചി പറഞ്ഞു.

Advertisement