ബൊണൂചിക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമായേക്കും

- Advertisement -

യുവന്റസ് സെന്റർ ബാക്ക് ബൊണൂചിക്ക് ഏറ്റ പരിക്ക് താരത്തെ കൂടുതൽ കാലം പുറത്തിരുത്തും. ഇന്നലെ ലാസിയോക്ക് എതിരായ മത്സരത്തിൽ ബോക്സിൽ വെച്ച് ഒരു ടാക്കിൾ നടത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ബൊണൂചിക്ക് പരിക്കേറ്റത്. പരിക്കേറ്റ ശേഷവും കളിക്കാൻ തീരുമാനിച്ചത് ആണ് ബൊണൂചിയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിച്ചത്.

വലതു കാലിനേറ്റ ഉളുക്ക് രണ്ടാഴ്ചയോളം ബൊണൂചിയെ പുറത്തിരുത്തും. യുവന്റസിന്റെ അടുത്ത നാല് സീരി എ മത്സരങ്ങൾ ബൊണൂചിക്ക് നഷ്ടമായേക്കും. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരിന് മുമ്പ് പരിക്ക് മാറി എത്താം എന്നാണ് ബൊണൂചി പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ ചികിത്സ ആരംഭിച്ചതായി യുവന്റസ് ക്ലബ് അറിയിച്ചു.

Advertisement