ഇറ്റാലിൻ ലീഗ് ക്ലബായ യുവന്റസിന്റെ മധ്യനിര താരം റോഡ്രിഗോ ബെന്റുങ്കർ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. ക്ലബ് തന്നെയാണ് ബെന്റങ്കുർ കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. കോവിഡ് ആയത് കൊണ്ട് തന്നെ താരം രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. യാതൊരു ലക്ഷണങ്ങളും താരത്തിന് ഇല്ല. യുവന്റസിന്റെ പോർട്ടോയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ഉണ്ടാവില്ല. കഴിഞ്ഞ കളിയിൽ അസിസ്റ്റുമായി മികച്ച ഫോമിലേക്ക് ഉയർന്ന സമയത്താണ് ബെന്റങ്കുറിന് വിനയായി കൊറോണ എത്തിയത്.