ഇമ്മൊബിലിനെതിരെ സൈബർ അക്രമണമഴിച്ച് വിട്ട് ലാസിയോ ആരാധകർ

- Advertisement -

ലാസിയോയുടെ സൂപ്പർ താരം കൈറോ ഇമ്മോബിലിനെതിരെ സൈബർ അറ്റാക്കുമായി ലാസിയോ ആരാധകർ. തുടർച്ചയായ രണ്ട് മത്സരങ്ങളിലും ഗോളടിക്കാത്തതിനെ തുടർന്നാണ് താരത്തിന് നേരെ ആരാധകർ സൈബർ അറ്റാക്ക് തുടങ്ങിയത്. ഇത്തവണ സീരി എയിൽ യുവന്റസിനെതിരെ ശക്തമായ പോരാട്ടമാണ് ലാസിയോ ഉയർത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പിന്നോട്ട് പോയ ലാസിയോ യുവന്റസിന് ലീഡ് 8 പോയന്റായി ഉയർത്താനുള്ള അവസരമാണ് നൽകിയത്.

ഇന്നലെ സാസുവോളൊക്കെതിരായ മത്സരത്തിലും ഗോളടിക്കാൻ ഇമ്മോബിലിനായിരുന്നില്ല. മത്സരം 2-1 ന്റെ പരാജയമാണ് ലാസിയോ ഏറ്റുവാങ്ങിയത്. തനിക്കേറ്റ സൈബർ അക്രമണത്തെക്കുറിച്ച് ഇമ്മൊബിൽ തന്നെയാണ് ലോകത്തോട് വിളിച്ച് പറഞ്ഞത്. ഷോർട്ട് മെമ്മറിയുള്ളവരാണ് ആരാധകർ, തന്റെ ക്ലബ്ബിനായുള്ള നേട്ടങ്ങൾ അവർ മനസിലാക്കുന്നില്ല എന്ന് തുടങ്ങി ഒരു നീണ്ട ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇമ്മൊബിൽ സൈബർ അറ്റാക്കിനെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഗോളടിച്ചില്ലെങ്കിലും 29 ഗോളുകളുമായി ലീഗിലെ ടോപ്പ് സ്കോറർ ഇമ്മൊബിൽ തന്നെയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 28 ഗോളുകളുമായി ഇമ്മൊബിലിന് പിന്നിലാണ്.

Advertisement