ഇറ്റാലിയൻ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിനെതിരെ സമനില നേടി അറ്റലാന്റ. ഗോൾ രഹിതമായി മാറിയ മത്സരത്തിൽ അവസാന അറ്റലാന്റയുടെ സമ്മർദ്ദങ്ങളെയും മറികടന്ന് ഒരു പോയിന്റുമായി യുവന്റസ് കടന്ന് കൂടുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് യുവന്റസ്. ജയം അവരെ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ സഹായിക്കുമായിരുന്നു. അറ്റലാന്റ അഞ്ചാം സ്ഥാനത്താണ്.
മത്സരത്തിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ ടീമുകൾക് സൃഷ്ടിച്ചുള്ളൂ. അറ്റലാന്റയുടെ പതിനഞ്ചോളം ശ്രമങ്ങളിൽ രണ്ടെണ്ണം മാത്രം ലക്ഷ്യത്തിന് നേരെ ആയിരുന്നു. പോസെഷനലും ടീമുകൾക് തുല്യത പാലിച്ചു. സപ്പാകോസ്റ്റയുടെ ഷോട്ടിൽ നിന്നും അറ്റലാന്റ ആണ് ആദ്യപകുതിയിലെ മികച്ച ശ്രമം നടത്തിയത്. എന്നാൽ താരത്തിന് ഗോൾ കണ്ടെത്താൻ ആയില്ല. രണ്ടാം പകുതിയിലും കാര്യങ്ങൾ മാറിയില്ല. കീപ്പർമാരെ പരീക്ഷിക്കാൻ ടീമുകൾ മടിച്ചു. 75ആം മിനിറ്റിൽ മുരിയെലിന്റെ തകർപ്പൻ ഒരു ഫ്രീകിക്ക് ഷെസ്നി വമ്പൻ സേവിലൂടെ തട്ടിയകറ്റിയത് യുവന്റസിന് ആശ്വാസമായി. മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നായിരുന്നു ഇത്. പിന്നീട് മുഴുവൻ സമയത്തിനു തെറ്റു മുൻപ് മുരിയെലിന്റെ മറ്റൊരു ഷോട്ട് ഷെസ്നി തടുത്തിട്ടത്തിൽ കൂപ്പ്മെയ്നെഴ്‌സ് വീണ്ടും നിറയൊഴിച്ചെങ്കിലും പന്ത് പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. ഇഞ്ചുറി സമയത്ത് താരത്തിന്റെ മറ്റൊരു ഷോട്ടും പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത് യുവന്റസിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചു. വ്ലാഹോവിച്ച് ടീമിൽ ഇല്ലാതിരുന്നതും അവർക്ക് മുന്നെറ്റത്തിൽ തിരിച്ചടി ആയി.