ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായി ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Picsart 23 10 01 23 59 46 199
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന് ഈ ഐ എസ് എല്ലിൽ ലഭിച്ചിരിക്കുന്നത് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ്. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. മുമ്പ് നടന്ന ഒമ്പത് സീസണുകളിലും ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. ഇന്ന് ജംഷദ്പൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1 എന്ന സ്കോറിന് ബെംഗളൂരു എഫ് സിയെയും തോൽപ്പിച്ചിരുന്നു.

കേരള 23 10 01 23 49 41 603

ഇനി ഒക്ടോബർ 8ന് ശക്തരായ മുംബൈ സിറ്റിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക‌. സീസണിലെ കേരള ബ്ലസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരമായിരിക്കും അത്‌. അന്നും വിജയിച്ച് സ്വപ്ന തുടക്കം തുടരാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ഇന്നത്തെ വിജയം എളുപ്പമായിരുന്നില്ല എന്നും അതിനായി ബ്ലാസ്റ്റേഴ്സ് ഏറെ അധ്വാനിക്കേണ്ടി വന്നു എന്നും ഇന്ന് മത്സര ശേഷം സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ പറഞ്ഞു.