ഇന്ന് നടന്ന നിർണായക മത്സരത്തിൽ അറ്റലാന്റയെ തോൽപ്പിച്ച് കൊണ്ട് ഇന്റർ മിലാൻ ടോപ് 4 യോഗ്യത ഉറപ്പിച്ചു. ഇന്ന് സാൻസിരോയിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാൻ അറ്റലാന്റയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. അറ്റലാന്റയുടെ ടോപ് 4 പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കാനും ഈ പരാജയം കാരണമായി.
ഇന്ന് മത്സരം ആരംഭിച്ച് ആദ്യ മൂന്ന് മിനുട്ടിൽ തന്നെ ഇന്റർ മിലാൻ 2 ഗോളുകൾക്ക് മുന്നിൽ എത്തി. ആദ്യ മിനുട്ടിൽ ലുകാകു ഇന്ററിനെ മുന്നിൽ എത്തിച്ചു. പിന്നാലെ മൂന്നാം മിനുട്ടിൽ ബരെല്ല ലീഡ് ഇരട്ടിയാക്കി. 36ആം മിനുട്ടിലെ പാസാലിചിന്റെ ഗോൾ അറ്റലാന്റക്ക് പ്രതീക്ഷ നൽകി. പക്ഷെ രണ്ടാം പകുതിയിലും ഇന്റർ ആക്രമണം തുടർന്നു. 77ആം മിനുട്ടിൽ ലൗട്ടാരോയുടെ ഫിനിഷിൽ മൂന്നാം ഗോൾ വന്നു. സ്കോർ 3-1.
അവസാന നിമിഷം ഒരു സെൽഫ് ഗോൾ അറ്റലാന്റക്ക് രണ്ടാം ഗോൾ നൽകി എങ്കിലും ഇന്റർ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ 69 പോയിന്റുമായി ഇന്റർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 61 പോയിന്റുള്ള അറ്റലാന്റ അഞ്ചാം സ്ഥാനത്താണ്. ഇനി ഒരു മത്സരം മാത്രമെ ലീഗിൽ ശേഷിക്കുന്നുള്ളൂ.