ആർതുറിനെ ലക്ഷ്യമിട്ട് വലൻസിയ

Newsroom

20220726 005037
Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് താരം ആർതുറിനെ സ്വന്തമാക്കാൻ വലൻസിയയുടെ ശ്രമം. താരത്തിനായി വലൻസിയ രംഗത്തുണ്ട് എന്ന് ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ വിട്ടു നൽകാൻ യുവന്റസ് തയ്യാറാണെങ്കിലും ഉയർന്ന വേതനം പ്രശ്നമാണ്. ആർതുർ വേതനം കുറക്കാൻ തയ്യാറാവുക ആണെങ്കിൽ താരത്തിന് ലാലിഗയിലേക്ക് തിരികെയെത്താൻ ആകും. മുമ്പ് ബാഴ്സലോണക്ക് ഒപ്പം ലാലിഗയിൽ തിളങ്ങിയിട്ടുള്ള താരമാണ് ആർതുർ.

ആർതുറിനെ കഴിഞ്ഞ ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിച്ചിരുന്നു എങ്കിലും അന്ന് യുവന്റസ് താരത്തെ ക്ലബ് വിടാൻ അനുവദിച്ചിരുന്നില്ല. മൂന്ന് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു ആർതുർ യുവന്റസിൽ എത്തിയത്. എന്നാൽ പരിക്കും ഫോമില്ലായ്മയും കാർ താരത്തിന് തന്റെ മികവ് ഇറ്റലിയിൽ തെളിയിക്കാൻ ഇതുവരെ ആയിട്ടില്ല.