മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ സ്പാനിഷ് ഫോർവേഡ് ലൂസിയ ഗാർസിയയെ സൈൻ ചെയ്തു

Newsroom

20220726 000744

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ സ്പാനിഷ് ഫോർവേഡ് ലൂസിയ ഗാർസിയയെ സൈൻ ചെയ്തു. മുമ്പ് അത്‌ലറ്റിക് ബിൽബാവോയിൽ ആയിരുന്നു ലൂസിയ കളിച്ചിരുന്നത്. അത്‌ലറ്റിക് ക്ലബിനായി 161 മത്സരങ്ങൾ കളിക്കുകയും 63 ഗോളുകൾ നേടുകയും ചെയ്ത താരമാണ്. ഗാർസിയ യുണൈറ്റഡിൽ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

23കാരിയായ ആക്രമണകാരി വരും സീസണിൽ ടീമിന്റെ അറ്റാക്കിനെ നയിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ഒരു വലൊയ ക്ലബ്ബ് എന്നിൽ വിശ്വാസം അർപ്പിക്കുന്നു എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ് എന്ന് അവർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ലൂസിയയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് സൈൻ ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് യുണൈറ്റഡ് ബോസ് മാർക്ക് സ്‌കിന്നർ അഭിപ്രായപ്പെട്ടു