ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് ആർതുർ

Staff Reporter

തനിക്ക് വരും വർഷങ്ങളിലും ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താത്പര്യമെന്ന് ബാഴ്‌സലോണയുടെ ബ്രസീലിയൻ താരം ആർതുർ. യൂറോപ്പിലെ വലിയ ക്ലബുകളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ടെന്നും എന്നാൽ ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്നും ആർതുർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിൽ നിന്ന് താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് റിപോർട്ടുകൾ വന്നിരുന്നു. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസും അന്റോണിയോ കൊണ്ടേയുടെ ഇന്റർ മിലാനും താരത്തിന് രംഗത്ത് വന്നതായി വാർത്തകൾ വന്നിരുന്നു. കൂടാതെ ലൗറ്ററോ മാർട്ടിനസിനെ ഇന്റർ മിലാനിൽ നിന്ന് ബാഴ്‌സലോണ സ്വന്തമാക്കുകയായെങ്കിൽ ആർതുറിനെ ഇറ്റലിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ഇന്റർ മിലൻ നടത്തിയിരുന്നു.

എന്നാൽ താൻ ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് ഇഷ്ട്ടപെടുന്നതെന്നും അഭ്യൂഹങ്ങളെ വകവെക്കുന്നില്ലെന്നും ആർതുർ പറഞ്ഞു. എല്ലായിപ്പോഴും ബാഴ്‌സലോണയിൽ നിൽക്കാനാണ് തനിക്ക് താൽപര്യമെന്നും ഈ സിറ്റിയെയും ആരാധകയെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ആർതുർ പറഞ്ഞു.