ഡി വില്ലിയേഴ്സിനോട് ക്യാപ്റ്റനാകുവാന്‍ പറഞ്ഞുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് ഗ്രെയിം സ്മിത്ത്

തന്നോട് വീണ്ടും ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാകുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ എ ബി ഡി വില്ലിയേഴ്സിന്റെ വാദത്തെ ശുദ്ധ അസംബന്ധം എന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഗ്രെയിം സ്മിത്ത്. നേരത്തെ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്.

മാര്‍ക്ക് ബൗച്ചര്‍ കോച്ചായും ഗ്രെയിം സ്മിത്ത് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും മടങ്ങിയെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് വേഗത്തിലാകുമെന്നാണ് ഡി വില്ലിയേഴ്സ് പറഞ്ഞത്. ഇതിനോടൊപ്പം തന്നോട് നായക സ്ഥാനം ഏറ്റെടുക്കുവാനും ബോര്‍ഡ് പറഞ്ഞിട്ടുണ്ടെന്ന് എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

ഇതാണ് ഇപ്പോള്‍ ഗ്രെയിംസ് സ്മിത്ത് നിഷേധിച്ചത്. ട്വിറ്ററിലൂടെ വിഡ്സനില്‍ വന്ന വാര്‍ത്തയെ ക്വോട്ട് ചെയ്താണ് സ്മിത്ത് ഇത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞത്.