മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഒപ്പം കളിച്ച പലരും നേരിടേണ്ടി വരുന്ന ചോദ്യം കഴിഞ്ഞ ദിവസം ബ്രസീലിയൻ മധ്യനിര താരം ആർതുറും നേരിട്ടു. മെസ്സിക്ക് മുകളിലാണ് റൊണാൾഡോ എന്ന അഭിപ്രായമാണ് ആർതുർ പറഞ്ഞത്. മെസ്സിയാണോ റൊണാൾഡോ ആണോ മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ് എന്ന് ആർതുർ പറയുന്നു. എങ്കിലും റൊണാൾഡോക്ക് ഒപ്പം കളിക്കുന്നത് കൊണ്ട് താൻ റൊണാൾഡോയെ തിരഞ്ഞെടുക്കുന്നു എന്ന് ആർതുർ പറഞ്ഞു.
രണ്ട് താരങ്ങളും അസാധ്യ ടാലന്റുകളാണ്. ഒരു മത്സരത്തിൽ തന്നെ അഞ്ചു ഗോളുകൾ ഒക്കെ നേടാൻ അവർക്ക് കഴിഞ്ഞേക്കും. ആർതുർ പറയുന്നു. മെസ്സിയും റൊണാൾഡോയും തമ്മിൽ അവരുടെ ലീഡർഷിപ്പിൽ ഉള്ള വ്യത്യാസം ഉണ്ട്. രണ്ട് പേരും ലീഡർമാർ ആണെങ്കിലും രണ്ടു പേർക്കും രണ്ട് ശൈലികളാണ് ആർതുർ പറയുന്നു. മെസ്സി അധികം സംസാരിക്കാതെ ആണ് കാര്യങ്ങൾ നിയന്ത്രിക്കുക. എങ്കിലും മെസ്സി നല്ല ലീഡർ ആണ്. ആർതുർ പറഞ്ഞു.
ക്രിസ്റ്റ്യാനോ കുറച്ചു കൂടെ ഡ്രസിംഗ് റൂമിലും കളത്തിലും സംസാരിച്ച് പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് ടീമിനെ നയിക്കുന്ന ആളാണ്. ടീമിലെ എല്ലാവരുമായും റൊണാൾഡോക്ക് നല്ല ബന്ധമാണ് എന്നും ആർതുർ പറഞ്ഞു