റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ ഹണ്ടെലാർ ഷാൾക്കെയിൽ

20210120 112121
Credit: Twitter
- Advertisement -

ജർമ്മൻ ക്ലബായ ഷാൽക്കെ റിലഗേറ്റഡ് ആവാതെ കരകയറാൻ വേണ്ടി കൂടുതൽ താരങ്ങളെ ടീമിലേക്ക് എത്തിക്കുകയാണ്. മുൻ ഷാൽക്കെ താരമായ ക്ലാസ് യാൻ ഹണ്ടെലാർ ആണ് ഇപ്പോൾ ടീമിൽ എത്തിയിരിക്കുന്നത്. അയാക്സിൽ നിന്ന് ആറു മാസത്തെ കരാറിലാണ് ഹണ്ടെലാർ എത്തിയത്. ഈ സീസൺ അവസാജ്നം ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് ഹണ്ടെലാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഷാൾക്കക്ക് വേണ്ടി 2010 മുതൽ 2017വരെ കളിച്ച താരമാണ് ഹണ്ടെലാർ‌. 240 മത്സരങ്ങൾ ഷാൽക്കെയ്ക്ക് വേണ്ടി കളിച്ച ഹണ്ടെലാർ 126 ഗോളുകൾ ഷാൾക്കെയ്ക്ക് വേണ്ടി നേടിയിരുന്നു. ഇപ്പോൾ ലീഗിൽ ഏഴു പോയിന്റ് മാത്രമായി അവസാന സ്ഥാനത്ത് നിൽക്കുകയാണ് ഷാൽക്കെ.

Advertisement