കോനെ ക്ലബ് വിടില്ല എന്ന് കിബു വികൂന

Img 20210119 152648

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ കോനെ ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. കോനെ അവസാന മത്സരങ്ങളിൽ ടീമിലോ മാച്ച് സ്ക്വാഡിലോ ഉണ്ടായിരുന്നില്ല. ഇത് താരം ക്ലബ് കിടാൻ ശ്രമിക്കുന്നത് കൊണ്ടാണ് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കോനെയുടെ പ്രശ്നം പരിക്കാണ് എന്ന് കിബു പറഞ്ഞു.

ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ കോനെയ്ക്ക് പരിക്കേറ്റിരുന്നു. അതിനു ശേഷം കുറച്ചു മത്സരങ്ങൾ പുറത്തിരിക്കേണ്ടു വന്നു. ഒഡീഷയ്ക്ക് എതിരെ വീണ്ടും വന്നപ്പോഴും പരിക്ക് പ്രശ്നമായി എത്തി. കിബു പറയുന്നു. ഈ പ്രശ്നങ്ങൾ കൊണ്ടാണ് കോനെ ടീമിൽ ഇല്ലാത്തത് എന്നും കിബു പറഞ്ഞു. കോനെ ഇപ്പോൾ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എന്നും ഉടൻ ടീമിൽ മടങ്ങി എത്തും എന്നും കിബു സൂചന നൽകി.

Previous articleലമ്പാർഡിന്റെ ടാക്ടിക്സുകൾ ശരിയാകുന്നില്ല, ചെൽസിയെ തോൽപ്പിച്ച് ലെസ്റ്റർ ലീഗിൽ ഒന്നാമത്
Next articleമെസ്സിക്ക് മേൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ആർതുർ