അന്റോണിയോ കോണ്ടെ ഇന്റർ മിലാന്റെ പുതിയ പരിശീലകൻ

Jyotish

ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന്റെ പരിശീലകനായി മുൻ യുവന്റസ്,ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെ ചുമതലയേറ്റു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി നൽകിയിട്ടും ഇന്റർ മിലാൻ പരിശീലകൻ ലൂസിയാനോ സ്പാലേറ്റിയെ പുറത്താക്കിയിരുന്നു‌. ഇതിനു പിന്നലെയാണ് കോണ്ടെ മിലാനിൽ എത്തുന്നത്. യുവന്റസിന് വേണ്ടി 400 മത്സരങ്ങൾ കളിച്ച കോണ്ടെ 5 ഇറ്റാലിയൻ കിരീടവും ഒരു ചാമ്പ്യൻസ് ലീഗും നേടി.

പിന്നീട് പരിശീലകനായി യുവന്റസിൽ എത്തിയതിന് ശേഷം തുടർച്ചയായ മൂന്ന് സീരി എ കിരീടങ്ങളിലേക്ക് യുവന്റസിനെ നയിക്കുകയും ചെയ്തു. പിന്നീട് ഇറ്റാലിയൻ ദേശീയ ടീമിനേയും കോണ്ടെ പരിശീലിപ്പിച്ചു. 2016-17 സീസണിൽ ചെൽസിയിൽ എത്തിയ കോണ്ടെ ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ് ഉയർത്തി. പിന്നീട് എഫ് എ കപ്പുയർത്താനും അദ്ദേഹത്തിന് സാധിച്ചു.